Sunday, May 29, 2011

പ്രവാസിയുടെ നാട്ടുകാഴ്ചകള്‍

പ്രവാസികള്‍ക്ക് നാട്ടുകാഴ്ചകളൊക്കെ പുതുമയുള്ളതാണ്. റോഡും, വാഹനങ്ങളുടെ ആധിക്യവും.. കച്ചവടസ്ഥാപനങ്ങളും നാടിന്റെ പുരോഗതിയില്‍ ശരിക്കും ഉള്‍പുളകമുണ്ടാകും. ഹോങ്കോങ്ങിനെപ്പോലെയോ സിങ്കപ്പൂരിനെപ്പോലെയോ നമ്മുടെ രാജ്യത്തിന്റെ കുതിപ്പില്‍ ശരിയായ അഭിമാനവും കുറച്ച് അഹങ്കാരവുമുണ്ടാവും.

ഗള്‍ഫിലേക്ക് വരാന്‍ മടിക്കുന്ന ഒരുതലമുറ വളര്‍ന്ന് വരുന്നെന്നറിയുമ്പോള്‍, ഒരോരുത്തര്‍ക്കും രണ്ട് മൊബൈല്‍ ഫോണെങ്കിലും ഉണ്ടെന്നറിയുമ്പോള്‍... ഒരു വീട്ടില്‍ ഒരു വാഹനമെന്നുള്ള സങ്കല്‍പം പ്രാവര്‍ത്തികമാകുമ്പോള്‍, പുട്ടും കടലയും ദോശയും ചമ്മന്തിയും എന്ന പഴഞ്ചന്‍ പാരമ്പര്യത്തില്‍ നിന്ന് മാറി ഗ്രില്‍ചിക്കനോ, ബ്രോസ്റ്റഡ് ചിക്കനും മട്ടണ്‍ടിക്കയും പിസ്സയും ബര്‍ഗറും ആവുമ്പോള്‍, തുണിക്കടയുടെ ബോര്‍ഡില്‍ ഏ.സി എന്നെഴുതുന്ന പതിവ് മാറി എല്ലാ വമ്പന്‍ കടകളും സെന്‍ട്രലൈസ്ഡ് ഏ.സി.യാക്കി മാറ്റിയതും നാം കാണുന്നു. ഗള്‍ഫിലോടുന്ന മോട്ടോര്‍കാറുകള്‍ നമ്മുടെ 'മുതുക് തട്ടി' കടന്ന് പോകുന്നത് നമ്മെ ആശ്ചര്യപ്പെടുത്തും.

പഴയ ഗള്‍ഫുകാര്‍ക്ക് പറഞ്ഞ് കൊതിപ്പിക്കാന്‍ ഇനിയൊരെണ്ണം നാട്ടിലെത്താനില്ല. 'ഇവിടെ എന്താണുള്ളത്... അവിടുത്തെത് കാണണം' എന്ന് പറയാന്‍ ഇനി ആവില്ല. ഓരോ നാട്ടുകാരനും. ഇനി അടുത്ത് തന്നെ പറയുമായിരിക്കും 'ഇവിടെയുള്ള ഇതൊക്കെ അവിടെയുണ്ടോ' എന്ന്.

അനാവശ്യ സമരങ്ങളില്ലാതെ തടസ്സപ്പെടുത്തലില്ലാതെ നാട് വളരുകയാണ്. 'ഫുഡ് കോഡും, ഡ്രസ്സ് കോഡും, ലൈഫ് കോഡും മാറുകയാണ്. അയല്‍ക്കാരന്റെ പ്രശ്‌നത്തില്‍ ഇടപെടാതെ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ചെവികൊടുക്കാതെ ഞാനും കുടുംബവും എന്ന സങ്കല്‍പ്പത്തിലേക്ക് നാം ചുരുങ്ങുകയാണ്. അതും പുരോഗതിയായിരിക്കാം.

കല്യാണ പാര്‍ട്ടികളും മറ്റു ആഘോഷങ്ങളും വ്യത്യസ്ത വിഭവങ്ങളുടെ രൂചിക്കൂട്ടുകള്‍ നിറയ്ക്കുമ്പോള്‍ ഞാനടക്കമുള്ള പ്രവാസികള്‍ ചമ്മിപോകാറുണ്ട്. തലേന്ന് വെച്ച സാമ്പാര്‍ ഫ്രീസറില്‍ നിന്നെടുത്ത് ചുടാക്കി ഭര്‍ത്താവിന് കൊടുക്കേണ്ടി വരുന്നതിന്റെ ജാള്യത. 'ഒരു കറിയും ഒരു ചോറും' എന്ന സങ്കല്‍പത്തില്‍ നിന്ന് നാം ഗള്‍ഫുകാര്‍ ഇനിയും മാറിയിട്ടില്ല. 'ഖുബൂസ്' എന്ന 'ചപ്പാത്തി' ഇത്രയും കാലം വംശനാശം സംഭവിക്കാതെ ഒരു രാജ്യത്തെ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത് പ്രവാസികളുടെ സഹകരണം കൊണ്ട് മാത്രമാണ്. എന്നിട്ടും ഒന്നും സംഭവിച്ചില്ല. കട്ടന്‍ ചായയും, ഖുബൂസും പഴയകറിയും ചോറും തിന്നിട്ട് നാം എന്ത് നേടി, അറിയില്ല. നേടിയതും വളര്‍ത്തി വലുതാക്കി എന്ന് നമ്മള്‍ അഹങ്കരിച്ചതൊക്കെയും കടപ്പാടിന്റെയും ബന്ധത്തിന്റെയും ചരടില്‍ തളച്ചിടാനായോ? കിട്ടിയവര്‍ക്ക് തൃപ്തിയായോ, വാങ്ങിയവര്‍ക്ക് സന്തോഷമായോ. ഇല്ല പരിഭവവും കുറ്റപ്പെടുത്തലും കുത്തുവാക്കുകളും ബാക്കി. ഇതൊക്കെയാവുമോ നമ്മള്‍ ശീലിച്ചത്?

നാട്ടിലെ മുഖഛായ മാറി. ജീവിതശൈലിയും നാട്ടുശീലങ്ങളും മാറി. തൊഴില്‍ സാധ്യതകളും വേതനവും വര്‍ദ്ധിച്ചു. അടിസ്ഥാന തൊഴിലിന് പോലും ആളെകിട്ടാതായി. അത്‌കൊണ്ട് രക്ഷപ്പെട്ടത് പ്രവാസികള്‍തന്നെയാണ്. ഗള്‍ഫില്‍ നിന്ന് പിരിഞ്ഞ് പോകേണ്ടി വന്നവര്‍ക്ക് സാധാരണ തൊഴിലിന് അലയേണ്ടിവന്നില്ല. നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ കൂടിവരികയാണ്. ബേക്കറികളിലും ഹോട്ടലുകളിലും പഴക്കടകളിലും തുണിക്കടയിലും ആളെകിട്ടാനില്ല. വാഹനങ്ങളില്‍ ഡ്രൈവര്‍മാരില്ല. വൈറ്റ് കോളര്‍ ജോബല്ലാതെ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ചെയ്യാന്‍ ഒരുപാടുണ്ട്. ഗള്‍ഫ് തിരിച്ച് പോക്കില്‍ പലര്‍ക്കും ആശ്വാസമായത് ഈ വക ജോലികളാണ്. ഇതൊക്കെ വളര്‍ച്ച തന്നെയല്ലേ? തൊഴില്‍ മേഖലയിലെ ആള്‍ക്ഷാമത്തിന്റെ ഉദാഹരണമാണ്. ബംഗാളില്‍ നിന്നും ഒറിസയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജോലി തേടിയെത്തുന്ന വരെകാണുമ്പോള്‍ കേരളത്തില്‍ ജോലി ചെയ്യാനെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുത്താല്‍ നാം ഞെട്ടിപ്പോകും. പഴയകാലത്ത് കൂലി കുറച്ച് ജോലി ചെയ്യാനായിരുന്നു തമിഴന്മാര്‍ നമ്മുടെ നാട്ടിലെത്തിയിരുന്നത്. ഇന്ന് നാട്ടിലെ കൂലി തന്നെ അവര്‍ക്ക് കൊടുക്കണം. നാട്ടിലാണെങ്കില്‍ ആളെ കിട്ടാനില്ല. വിലക്കയറ്റവും നാണയപ്പെരുപ്പവും പ്രഭാത പത്രങ്ങളിലെ വാര്‍ത്തകള്‍ മാത്രമാവുകയാണോ നാം ഒന്നിനും പ്രതികരിക്കുന്നില്ല. പ്രതികരണശേഷി നഷ്ടപ്പെട്ടതുകൊണ്ടല്ല. സംസാരിക്കാന്‍ ആവാത്തതരത്തില്‍ വായിലും ചുണ്ടനടിയിലും പാന്‍പരാഗും ഹാന്‍സും തിരുകി നമ്മുടെ പുതുതലമുറ ആഘോഷിക്കുകയാണ്. വൈകീട്ടെന്താ പരിപാടി എന്ന ചോദിച്ചത്‌പോലെ 'മാന്യന്മ'ാര്‍ വൈകുന്നേരമായാല്‍ പ്രതികരിക്കില്ല. രണ്ടെണ്ണത്തിന്റെ മണം പിടിക്കുമെന്ന ഭയം കൊണ്ടാകാം അങ്ങനെ സംസാരം നഷ്ടപ്പെട്ട ഒരു തലമുറ സുഖത്തിലും സന്തോഷത്തിലും കഴിഞ്ഞ് കൂടുന്നു.

പ്രവാസി പെട്രോള്‍ പമ്പിലും ഫ്രൂട്ട് കടയിലും തുണക്കടയിലും ഹോട്ടലിലും ദിര്‍ഹവും റിയാലും കണ്‍വെര്‍ട്ട് ചെയ്ത് വിനിമയം നടത്തമ്പോഴേക്കും കൂളായി 1,000 ഉറുപ്പികയുടെ പെട്രോള്‍ അടിച്ച് 'നാടന്‍ പയ്യന്‍' പുകപറത്തികൊണ്ട് വടക്കോട്ട് പോകുന്നു. ആശ്ചര്യം തന്നെ. നാടിന്റെ വളര്‍ച്ചയില്‍ ഓട്ടോറിക്ഷ ചാര്‍ജ് കൂട്ടിയിട്ടും ടാക്‌സി വാടക വര്‍ദ്ധിച്ചിട്ടും വാഹനങ്ങള്‍ക്ക് വേണ്ടി നെട്ടോട്ടമോടുകയാണ്. പണ്ട് നാട്ടുംപുറങ്ങളിലും മറ്റും കാണാറുള്ള അലസന്മാരായ ചെറുപ്പക്കാരെ കാണാറേയില്ല. കലുങ്കിലിരുന്നു തൂവര്‍ത്തമാനവും വായനശാലയിലെ വായനയും പാര്‍ട്ടി ഓഫീസിലെ കാരംസ് കളിയും ഒന്നും ഇല്ലാതായി ഉഴപ്പിനടക്കാന്‍ ആളെ കിട്ടാതായി. നല്ല വസ്ത്രവും നല്ല ഫോണും വാഹനവും ഇല്ലാതെ പിടിച്ച് നില്‍ക്കാന്‍ ആവില്ല എന്ന് തോന്നിക്കാണും.

ഗള്‍ഫില്‍ നിന്ന് ഞാന്‍ കൊണ്ട് പോയ (എന്റെ കോളേജില്‍ പഠിക്കുന്ന അനുജന്) ഷര്‍ട്ടിന്റെ തുണി, അവന്‍ എന്ത് ചെയ്യണമെന്നറിയാതെ കൈയ്യില്‍ പിടിച്ച് നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. 'ഇതേത് രാജ്യത്താണ് ഇത്താത്ത ജീവിക്കുന്നത് എന്ന് അവന്‍ ചിന്തിച്ചിട്ടുണ്ടാവും. അവന്റെ ഫാഷന്റെയൊ പാറ്റേണിന്റെയോ ഏഴ് അയലത്ത് പോലും ആ ഷര്‍ട്ടിന്റെ തുണി എത്തിയില്ല. എനിക്ക് തന്ന കടക്കാരന്‍ ഇതാണ് പുതിയ ട്രെന്റ് എന്നാണ് പറഞ്ഞത്. ഗള്‍ഫുകാര്‍ക്ക് പോലും ഓടിയെത്താന്‍ കഴിയാത്ത വിധത്തില്‍ നമ്മുടെ നാട് വളരുകയാണ്.

തിരക്ക് പിടിച്ച ജീവിതമാണ് നാട്ടില്‍. ആര്‍ക്കും ഒന്നിനും സമയമില്ല. ഇതിനിടയിലാണ് ഇന്റര്‍നെറ്റ് കോളുമായി ഗള്‍ഫില്‍ നിന്ന് ആരെങ്കിലും വിളിക്കുക. ഈ നാട്ടുയാത്രയിലാണ് നമ്മുടെ നാട്ടുകാര്‍ ഗള്‍ഫിലുള്ള ഇന്റര്‍നെറ്റ് കോളിനെ എത്ര വെറുക്കുന്നുണ്ടെന്ന് മനസ്സിലായത്. പൊതുവെ സംസാരം കുറച്ച നാട്ടുകാരോട്. കുശലം പറയാന്‍ ശ്രമിക്കുന്ന ഗള്‍ഫുകാരനെ ശപിച്ചും തെറിച്ചും ഫോണെടുക്കുന്നു. ശരിക്കും പറഞ്ഞാല്‍ വല്ലാത്ത അലോസരം തന്നെ.

ഗള്‍ഫ് സാധനങ്ങളുടെ നിരത്തിയ കാഴ്ചകള്‍ ടൗണിലെങ്ങും കാണാം. ചൈന ഉത്പന്നങ്ങളുടെ നീണ്ട നിര ഇതിലപ്പുറം ഗള്‍ഫിലെന്താണുള്ളത്. വാരി വലിച്ച് താങ്ങി നാട്ടിലെത്തിക്കുന്ന രണ്ടാം തരം സാധനങ്ങള്‍ക്ക് ആര്‍ക്കാണ് പ്രിയം.

ഹണിമൂണ്‍ട്രിപ്പ് ഊട്ടിയും കൊടൈക്കനാലും എന്ന സങ്കല്‍പം മാറി മുംബൈയിലും സിങ്കപ്പൂരിലും തായ്‌ലാന്റിലും എന്ന അവസ്ഥയിലേക്ക് സാധാരക്കാര്‍ പോലും മാറിയിരിക്കുന്നു. ഇതൊക്കെ നല്ല ലക്ഷണങ്ങളാണ്. ചെറിയ ചെറിയ ജോലി സാധ്യതകളൊക്കെ ഇഷ്ടം പോലെ കിട്ടാനുള്ളതുനാട്ടില്‍ അലോസരപ്പെടാനുള്ളതൊന്നുമില്ല. എന്നിട്ടും ഗള്‍ഫ് പ്രവാസികള്‍ ആശങ്കപ്പെടുകയാണ്. ആശങ്കതീരാതെ ഈ കുടിയേറ്റത്തിന്റെ അമ്പതാണ്ട് പിന്നിടുമ്പോഴും ഓരോ ഗള്‍ഫ് പ്രവാസിയും വീണ്ടും വീണ്ടും ആശങ്കപ്പെടുകയാണ്.

നാട്ടിലെവര്‍ത്തമാനങ്ങളും കാഴ്ചപ്പാടുകളും ഒക്കെ വേറെതന്നെയാണ്.

വളര്‍ന്ന് പന്തലിക്കുന്ന വ്യാപാര സമുച്ചയങ്ങളും ഫ്ലാറ്റും, വില്ലയും മാത്രമല്ല. ആതുര സേവനരംഗത്തും വമ്പിച്ച മാറ്റങ്ങളാണ് ഉണ്ടായത്. ചികിത്സ തേടിയെത്തുന്ന വിദേശികളെ കാണുമ്പോള്‍ നമ്മുടെ നാടിന്റെ പുരോഗതിയില്‍ അഭിമാനം കൊള്ളും.

കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആസ്പത്രിയില്‍ ഒരാഴ്ചകാലം ഐ.സി.യുവിന്റെ മുന്നില്‍ പ്രാര്‍ത്ഥന നിരതമായി നില്‍ക്കേണ്ടി വന്നിട്ടുണ്ട് . എന്റെ അനുജന്റെ ഗുരുതരമായ ഒരസുഖത്തിന്റെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു.

കാശ് ചെലവാക്കിയാല്‍ എല്ലാ ചികിത്സയും നാട്ടില്‍ തന്നെ കിട്ടുമെന്നുള്ളത് രക്ഷതന്നെയാണെങ്കിലും, കാശില്ലാത്തവന്റെ കാര്യം.. ഈ സ്വകാര്യ ആസ്പത്രിയിലെ ഐ.സി.യു.വിന്റെ മുന്നില്‍ ഞാന്‍ കണ്ട മുഖങ്ങളില്‍ പലരും സാമ്പത്തിക ശേഷി നന്നേ കുറഞ്ഞവരാണ്. അവരോടൊക്കെ എനിക്ക് സംസാരിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. അവര്‍ക്കൊക്കെ ചികിത്സാ സഹായം കിട്ടിയത് ഗള്‍ഫിലെ സൗഹൃദയരില്‍ നിന്നാണെന്ന് ഗദ്ഗദത്തോടെ പറയുമ്പോള്‍ വലിയ തുക തന്ന് സഹായിച്ച വ്യക്തിയുടെ, സംഘടനകളുടെ പേര് പറയുമ്പോള്‍ ഞാന്‍ അന്തിച്ച് പോയിട്ടുണ്ട്. ഞാന്‍ പലപ്പോഴും തെറ്റിദ്ധരിച്ച പലരും വലിയ തുക നല്‍കി സഹായിച്ചിട്ടുണ്ട്. ഗള്‍ഫ് പ്രവാസികളുടെ നിശബ്ദ പ്രവര്‍ത്തനത്തിന്റെ ഉദാഹരണങ്ങളാണ് ജീവന്‍ തിരിച്ച് കിട്ടിയതിന്റെ കണ്ണീരില്‍ അവര്‍ നിശബ്ദം തേങ്ങുന്ന പ്രാര്‍ത്ഥനകള്‍ കൊണ്ട് പ്രവാസികള്‍ക്ക് കിട്ടുന്ന പുണ്യം.

ടി.വി.ചാനലുകളില്ലാതെ ഫ്ലാഷ് ലൈറ്റിന്റെ മിന്നലാട്ടമില്ലാതെ പത്രത്തിന്റെ മൂന്ന് കോളം വാര്‍ത്തയും ഫോട്ടോയും ഇല്ലാതെ ഗള്‍ഫ് പ്രവാസികള്‍ 'കനിവ്' തേടുന്നവര്‍ക്ക് നല്‍കുന്ന ഒരു കൈസഹായം അത് മഹത്തരമാണ്. ദൈവത്തിന്റെയും സ്വന്തം മനസ്സാക്ഷിയുടെയും അര്‍പ്പണമാണ് ജാതി മത ലിംഗഭേദമില്ലാതെ നാടും ജില്ലയും സംസ്ഥാനവുമില്ലാതെ നിശബ്ദമായ ഈ സേവനം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ച് വന്നവരുടെ പ്രാര്‍ത്ഥന കൊണ്ടായിരിക്കുമോ പ്രവാസി ഇന്നും ഇവിടെ അല്ലലില്ലാതെ കഴിയുന്നത്.

Courtesy : ഫസീല റഫീഖ്‌

Tuesday, March 29, 2011

ചര്‍ച്ചയില്‍ വീര്‍പ്പുമുട്ടുന്ന കേരളംചര്‍ച്ചകളും വിശകലനവും കൊണ്ട് വീര്‍പ്പു മുട്ടുന്ന ഒരു പ്രദേശം ഭൂമിയില്‍ കേരളമല്ലാതെ മറ്റൊരു പ്രദേശമുണ്ടാവില്ല.കാതലായ ചര്‍ച്ചകളും പരിഹാരനിര്‍ദ്ദേശവും അന്യമായിക്കൊണ്ടിരിക്കുന്ന ഈ വര്‍ത്തമാന സാഹചര്യത്തില്‍ നാം നമ്മുടെ സമയവും സംഭാഷണങ്ങളും ഒരു തരത്തിലും പ്രയോജനകരമായി ഉപയോഗിക്കാന്‍ കഴിയാതെ ചിലച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ അല്ലെങ്കില്‍ ചര്‍ച്ചകളുടെ എണ്ണം കുറയ്ക്കാന്‍ നാം ഒരു ചര്‍ച്ച കൂടി സംഘടിപ്പിക്കേണ്ടിവരുമോ?

ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളില്‍ ഇന്റര്‍നെറ്റ്, ഓര്‍ക്കൂട്ട്, ബ്ലോഗ് എന്നീത്യാദി സങ്കേതിക മാര്‍ഗ്ഗങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് നമ്മുടെ പ്രദേശത്തിന്റെ വരള്‍ച്ച മുരടിച്ച് ഒരു വ്യവസായവും ഒരു തൊഴിലവസരവും കിട്ടാതെ കൂടിവെള്ളവും കറന്റും വിദ്യാഭ്യാസവും കൃഷിയും ചെറുകിട വന്‍കിട പദ്ധതികളൊന്നും തിരിഞ്ഞ് നോക്കാതെ അന്യ സംസ്ഥാനങ്ങളിലേക്ക് പറിച്ച് നടപ്പെടുമ്പോള്‍ നമുക്ക് മാണി കോണ്‍ഗ്രസ് ലയനവും സ്വത്വരാഷ്ട്രീയവും വര്‍ഗ്ഗരാഷ്ട്രീയവും ഐ.എന്‍.എല്‍ ഇടതുപക്ഷം വിടുമോ, പി.സി.തോമസിനെ ഇടതുപക്ഷത്തില്‍ ചേര്‍ക്കുമോ, കളരിയറിയാത്ത കളരി ഗുരുക്കന്മാരുടെ സംഘടനയുടെ വെല്ലുവിളികളോ, പെണ്‍കുട്ടികള്‍ ചുരുദാറോ, ജീന്‍സോ ധരിക്കുന്നത് നല്ലത് എന്നോ... കല്ല്യാണത്തിന് മുന്‍പ് ലൈംഗികബന്ധങ്ങള്‍ ആവാമോ എന്ന് ഗൗരവകരമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കാം.

ഇവിടെ ശരാശരി ഒരു പ്രവാസി തന്റെ 15 വര്‍ഷത്തിന്റെയോ 20 വര്‍ഷത്തിന്റെയോ അദ്ധ്യാനഫലം കൊണ്ട് നാട്ടില്‍ ഒരു കൂര പണിയാന്‍ തുടങ്ങിയാല്‍ അസംസ്‌കൃത സാധനങ്ങളുടെ ലഭ്യതകുറവ് കൊണ്ട് പകുതിവെച്ച് നിര്‍ത്തിയ എത്ര വീടുകളും കെട്ടിടങ്ങളും ഉണ്ട് .കേരളത്തില്‍ ലഭ്യമല്ലാത്ത മണല്‍ മണല്‍ കിട്ടാതായിട്ട് വര്‍ഷങ്ങളായിട്ടും നമ്മുടെ ഗവണ്‍മെന്റോ അനുബന്ധവകുപ്പോ ഒരു ബദല്‍ സംവിധാനമൊ അല്ലെങ്കില്‍ മണല്‍ ലഭ്യമാകുന്ന തരത്തില്‍ ഒരു ഇടപെടലൊ നടത്തിയിട്ടുണ്ടൊ എന്ന് പറയാന്‍ പറ്റുമോ. ഒരു നിര്‍മാണ പ്രവര്‍ത്തനത്തിന് അഭികാമ്യമായ മണല്‍പോലും ലഭ്യമല്ലാതെ വരുമ്പോള്‍ ഉള്ള സ്ഥലത്ത് നിന്ന് ഇറക്കുമതി ചെയ്‌തോ അല്ലെങ്കില്‍ മറ്റു വഴികളൊ തേടി സുഗമമായി നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയാണല്ലോ വേണ്ടത്. ഈ നിസ്സാര പ്രവര്‍ത്തിന് പോലും പരിഹാരം കാണാന്‍ കഴിയാതെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ചെങ്കല്ല്, ഇഷ്ടിക എന്നിവയുടെ വില വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു, ചെത്ത് കല്ല് അവരവര്‍ക്ക് തോന്നിയത് പോലെ വില്‍ക്കുന്നു. വില കൂടാനുള്ള കാരണം പോലും കാണിക്കാനില്ലാതെ ഈ കല്ലുടമകള്‍ക്ക് അല്ലെങ്കില്‍ ഏജന്റ്മാര്‍ക്ക് വിലകൂട്ടുന്നതില്‍ ഒരു പ്രയാസവുമില്ല. ഗവണ്‍മെന്റിന്റെ ഒരു നിയന്ത്രണവും നിയമവും ഇവരുടെ മേലില്ല - അത് തന്നെ കാരണം.

മരപ്പണിക്കാരനും കല്‍പ്പണിക്കാരനും വാര്‍ക്കപ്പണിക്കാരനും ഇവിടെ സംഘടനകളുമുണ്ട്. അവകാശങ്ങള്‍ക്ക് വേണ്ടി ഇവരെല്ലാവരും ധര്‍ണയും സമരവും നടത്താറുണ്ട്. കേരളത്തിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകളുടെ പിന്‍ബലമുണ്ട്. ഈ പണിക്കാരില്‍ ഏതെങ്കിലും ഒരു പണിക്ക് നമ്മള്‍ വിളിച്ചാല്‍ ആവേശത്തില്‍ ഓടിയെത്തും. ആദ്യ ദിവസം പണി തുടങ്ങും അന്നത്തെ കൂലി വാങ്ങും. പണി സാധനവും വെച്ച് അര്‍ പോകും. പിന്നീട് മാസങ്ങള്‍ കഴിഞ്ഞാലാണ് ഇവര്‍ പണിയെടുക്കാനെത്തുന്നത്. മറ്റൊരു തൊഴിലാളിയെ വിളിച്ചാല്‍ അവര്‍ വരില്ല. വര്‍ഗ്ഗബോധത്തിന്റെ മകുടോദാരണം.

ഒരു മാസത്തിന്റെ ലീവിന് പോയ പ്രവാസി തന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് തടസ്സമായി നില്‍ക്കുന്ന ഈ തൊഴില്‍ ലംഘനത്തിന് ഏത് യൂണിയനില്‍ ചെന്ന് പരാതി പറയണം. തീര്‍പ്പ് കല്‍പ്പിക്കാന്‍ ഏത് നേതാവുണ്ട്. കാണാന്‍ ഒരു പ്രദേശത്തെ എല്ലാ നിര്‍മാണ പ്രവര്‍ത്തനവും 'തൊട്ട്' വെച്ച് തൊട്ട് വെച്ച് അവര്‍ ജോലി ചെയ്യുകയാണ്. ജോലിക്കാര്‍ എന്ന്‌വരും എന്നറിയാന്‍ 'കവടി' നിരത്തിക്കാത്തിരിക്കാം നമുക്ക്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആരുമാകട്ടെ, കെ.മുരളീധരനെ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യട്ടെ. യൂത്ത് കോണ്‍ഗ്രസ്സില്‍ സമവായമോ തെരഞ്ഞെടുപ്പോ നടക്കട്ടെ, മുസ്ലീംലീഗില്‍ ജമാഅത്തെ ഇസ്ലാമിയൊ മറ്റുള്ളവരോ ചേരട്ടെ, പള്ളികളില്‍ ഇടയലേഖനം വായിക്കട്ടെ, ഇതല്ല കാതാലായ ചര്‍ച്ചകള്‍ക്ക് വിഷയമാവേണ്ടത്. ഇത് എന്തുമാകട്ടെ, ഇതിലൊന്നും കേരളത്തിലെ ഒരു പൗരന് പ്രയോജനപ്പെടുന്ന തരത്തിലുള്ള ഒരു വിഷയവുമില്ല.

പ്ലസ് ടുവും, എസ്.എസ്.എല്‍.സിയും പാസ്സായവര്‍ക്ക് ഉന്നത പഠനത്തിന് കേരളത്തില്‍ സീറ്റില്ല. മണല്‍, കമ്പി, കല്ല്, കട്ട എന്നീ നിര്‍മാണ വസ്തുക്കള്‍ കിട്ടാനില്ല. കുളിവെള്ളവും, അടിസ്ഥാന സൗകര്യവും ഫലപ്രദമല്ല. മെഡിക്കല്‍ കോളേജിലും ആരോഗ്യ കേന്ദ്രത്തിലും മരുന്നും മറ്റു സൗകര്യങ്ങളുമില്ല. നല്ല ഡോക്ടര്‍മാരില്ല. കേരളത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍ മൂത്രപുരയില്ല. പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ വിമാന കമ്പനിയുടെ ക്രൂരത സഹിക്കേണ്ടിവരിക എയര്‍ പോര്‍ട്ടില്‍ യൂസേഴ്‌സ് ഫ്രീ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുകയും ഒരിക്കല്‍കൂടി പ്രവാസിയോട് കൊഞ്ഞനം കാണിക്കുകയും ചെയ്തു. നീറുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. പരിഹരിക്കാന്‍ മുറവിളി കൂട്ടേണ്ടതും വിഷയങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് നിസ്സാര ചര്‍ച്ചകള്‍ ബോധപൂര്‍വ്വം പര്‍വ്വതീകരിച്ച് കാണിക്കുകയും ഒരു സമൂഹത്തെ പൊള്ളയായ ചര്‍ച്ചകളിലൂടെ മനസ്സും ശരീരവും ഒരു ലക്ഷ്യത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യുക നമുക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നതിന് മുന്‍പ് മറ്റൊരു ചര്‍ച്ചയുടെ പൊള്ളയായ യാഥാര്‍ത്ഥ്യം നമ്മുടെ തലയില്‍ കൊണ്ടിടുക.

പ്രവാസികളുടെ ചര്‍ച്ചകള്‍ റേഡിയോയിലൂടെയും മറ്റു മധ്യമങ്ങളിലൂടെയും കേള്‍ക്കുമ്പോഴറിയാം. എല്ലാ വിഷമങ്ങളിലും ചര്‍ച്ചകളിലും പങ്കെടുക്കുന്നവര്‍ ഒരേ ആള്‍ക്കാര്‍ തന്നെ. രണ്ട് ഇടത്പക്ഷ അനുകൂലര്‍ രണ്ട് വലത് പക്ഷക്കാര്‍, രണ്ട് നിഷ്പക്ഷ അനുകൂലര്‍ രണ്ട് വലത് പക്ഷക്കാര്‍. രണ്ട് നിഷ്പക്ഷ മതികള്‍. ഇതില്‍ നിന്ന് എന്തിനാണ് ഉരുത്തിരിയുക. ഒന്നും മനസ്സിലാവില്ല. പരിഹാര നിര്‍ദ്ദേശമുണ്ടാവില്ല. ഒറ്റപ്പെടുത്തലുകളും അനുകൂലിക്കുകയും ചെയ്യുക. വീണ്ടും അടുത്ത ദിവസത്തെ ചര്‍ച്ചയില്‍ ഇവര്‍ തന്നെ ഒത്തുകൂടും. എല്ലാ വിഷയങ്ങളിലും അധികാരികമായി സംസാരിക്കാന്‍ ഇവര്‍ പലപ്പോഴും ശ്രദ്ധിക്കും അത് കേള്‍വിക്കാര്‍ അേേലാസരമുണ്ടാക്കും ചര്‍ച്ചകള്‍ കേരളത്തിന് ശാപമാവുകയാണ്.

പണ്ടൊക്കെ ടി.വിയില്‍ ഒരു ഫ്ലഷ് ന്യൂസ് എന്ന് ഏഴുതിക്കാണിക്കുമ്പോള്‍ നെഞ്ചിടിപ്പോട് കൂടെയേ നോക്കികാണാന്‍ പറ്റുകയുള്ളൂ. വല്ല അത്യാഹിതമൊ മരണമോ പ്രകൃതി ദുരന്തമോ എന്തെങ്കിലുമായിരിക്കും. ഇന്ന് ഫ്ലഷ് ന്യൂസില്‍ 'കെ. മുരളീധരന്‍ കരുണാകരനെ കണ്ടു' മകന്‍ അച്ഛനെ കാണുന്നത് വാര്‍ത്തയാക്കുന്ന കാലം കലികാലമാണോ അല്ലെങ്കില്‍ 'തിലകന് അമ്മയില്‍ നിന്ന് നോട്ടീസ് കിട്ടി' ഇതുപോലുള്ള ഫ്ലഷ് ന്യൂസുകള്‍ ന്യൂസ് വാല്യുവിന്റെ എത്ര താഴെയാണെന്ന് അറിയുക. മത്സരത്തിന്റെ പരക്കം പാച്ചിലില്‍ എല്ലാം വാര്‍ത്തകളാകുന്നു. ശരിയും തെറ്റും തിരിച്ചറിയുന്നതിന് മുന്‍പ് ന്യൂസ് ഫ്ലഷാവുന്നു. ചര്‍ച്ചകള്‍ തുടങ്ങുന്നു. വാപൊളിച്ച് കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ ഞങ്ങള്‍ ചാനലുകള്‍ മാറ്റുമ്പോള്‍ ന്യൂസിന്റെ വാര്‍ത്തയുടെ സ്വഭാവം മാറുന്നു. ഗതിമാറുന്ന ഉള്ളടക്കം മാറുന്നു. ഏത് വിശ്വസിക്കണം ആവോ അറിയില്ല. ചര്‍ച്ചകള്‍ തുടരാം. എസ്.എം.എസ് അയക്കാം. ചര്‍ച്ചയില്‍ പങ്കെടുക്കാം. ചര്‍ച്ചകള്‍ കേട്ട് കേട്ട് മനോവിഭ്രാന്തി പിടിച്ച് ടി.വി. തല്ലിപൊളിക്കുന്ന ഒരു തലമുറ വളര്‍ന്ന് വരുമോ? ആവോ? അറിയില്ല. ഒന്നറിയാം നമ്മുടെ പ്രതികാര ശേഷി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.

Courtesy : ഫസീല റഫീഖ്‌

Wednesday, March 23, 2011

ഗള്‍ഫുകാരന്റെ ഭാര്യക്കിവിടെ "സുഖ"മാണ്...

രണ്ടോ നാലോ വര്‍ഷംമുമ്പ്‌ നിങ്ങള്‍വന്ന്‌ എട്ടോ പത്തോ നാളുകള്‍ മാത്രം വീട്ടില്‍ നിന്ന്‌ അതിലുണ്ടായൊരു കുഞ്ഞിന്‌ മൂന്നുവയസ്സായെന്ന്‌ അവനെന്നും ചോദിക്കും ബാപ്പ എവിടെയെന്ന്‌ ഓടിച്ചാടി കളിക്കും, മോന്‍ ബാപ്പാനെ മാടി മാടി വിളിക്കും അതുകാണുമ്പോള്‍ ഉടഞ്ഞിടും ഇടനെഞ്ച്‌ പിടഞ്ഞിടും പൂക്കുഞ്ഞിപ്പൈതലല്ലേ... ആമുഖം കാണാന്‍ പൂതി നിങ്ങള്‍ക്കുമില്ലേ.....

എണ്‍പതുകളില്‍ കേരളക്കരയിലും ഗള്‍ഫ്‌നാടുകളിലും എസ്‌ എ ജമീല്‍ എന്ന ഗായകന്‍ രചനയും സംഗീതവും നല്‍കി അമ്പിളി എന്ന ഗായികയുടെ സ്വരമാധുരിയിലൂടെ അലയടിച്ചുയര്‍ന്ന ഗാനം. ഗള്‍ഫ്‌കാരന്റെ ഭാര്യയുടെ മനസ്സിന്റെ വിങ്ങലും വിതുമ്പലും സങ്കടങ്ങളും എല്ലാം അടങ്ങിയിരുന്നു ആ വരികളില്‍. പതിറ്റാണ്ടുകള്‍ പലത്‌ കഴിഞ്ഞുപോയിരിക്കുന്നു. ഗള്‍ഫ്‌കാരന്റെ ജീവിതാവസ്ഥകളില്‍ ഒട്ടേറെ മാറ്റങ്ങളുണ്ടായി. ജോലിയില്‍, കൂലിയില്‍, മലയാളിയുടെ സ്വപ്‌നഭൂമിയായ മണല്‍കാടിന്റെ മനസും ശരീരവും ഏറെ മാറി.പക്ഷേ എന്നിട്ടും പ്രവാസിയുടെ പ്രിയതമയുടെ പ്രശ്‌നങ്ങളുടെ മുഖങ്ങള്‍ ഇന്നും പഴയതു തന്നെയാണ്‌. അവളുടെ കാത്തിരിപ്പിനും വിരഹത്തിന്റെ വേദനക്കും അതേ ചൂട്‌ തന്നെയാണ്‌. ഗള്‍ഫു നാടുകളില്‍ അന്നംതിരഞ്ഞെത്തിയ മുപ്പതു ലക്ഷത്തോളം മലയാളികളില്‍ അഞ്ചു ശതമാനത്തിനുമാത്രമെ കുടുംബത്തോടൊപ്പം കഴിഞ്ഞുകൂടാന്‍ ഇന്നും ഭാഗ്യം തുണയായിട്ടൊള്ളൂ.കാരണങ്ങള്‍ പലതാണെങ്കിലും ശേഷിക്കുന്നവന്റെ ഇണകളെല്ലാം വേര്‍പ്പാടിന്റെ വേദനയില്‍ അസഹ്യമായ കാത്തിരിപ്പിന്റെ മരുപ്പറമ്പില്‍ കിടന്ന്‌ വാടുകതന്നെയാണ്‌.

ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ അഞ്ച്‌ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. 1970കളുടെ അവസാനത്തോടെയാണ്‌ ഈ അവസ്ഥക്കുമാറ്റം കണ്ടുതുടങ്ങിയത്‌. 1974-94 കാലഘട്ടത്തില്‍ സംസ്ഥാനത്തെ ജനസംഖ്യയില്‍ ദരിദ്രര്‍ 40.42 ശതമാനമായിരുന്നു. അതില്‍നിന്ന്‌ 25.43 ശതമാനമായി കുറഞ്ഞു. ഇന്ന്‌ കേരളം സാമ്പത്തിക വളര്‍ച്ചയിലും പ്രതിശീര്‍ഷ വരുമാനത്തിലും രാജ്യത്തെ മുന്‍നിര സംസ്ഥാനമായി മാറിയിരിക്കുന്നു.

ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്‌ ഗള്‍ഫ്‌ പണത്തിന്റെ വരവാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അതിന്റെ തോത്‌ കൂടിക്കൊണ്ടേയിരിക്കുന്നു. മൂന്ന്‌വര്‍ഷം മുമ്പ്‌ 25000 കോടിയായിരുന്നു സംസ്ഥാനത്തിന്റെ പ്രതിവര്‍ഷ ഗള്‍ഫ്‌ വരുമാനമെങ്കില്‍ ഇന്ന്‌ 40000 കോടിയായി ഉയര്‍ന്നിരിക്കുന്നു.സംസ്ഥാനത്തിന്റെ സമ്പദ്‌ വ്യവസ്ഥയിലേക്ക്‌ തന്നെയാണതിന്റയും വരവ്‌.

കുടുംബമെന്ന മഹത്തായ സ്ഥാപനത്തിന്റെ സുരക്ഷിതമായ തറവാടാണ്‌ വീട്‌. സ്‌നേഹത്തിന്റേയും സംസ്‌ക്കാരത്തിന്റേയും ഉത്തരവാദിത്വത്തിന്റേയും ബാല പാഠങ്ങള്‍ നമുക്ക്‌ പഠിപ്പിച്ചു തന്ന ആദ്യവിദ്യാലയമാണത്‌.അവിടുത്തെ ഓരോ അംഗവും നമുക്ക്‌ പ്രിയപ്പെട്ടവരാണ്‌. അവരുടെ ഭാവിയും വളര്‍ച്ചയും സുരക്ഷിതമാക്കാന്‍ പല ജീവിതോപാതികള്‍ തേടിപോയി പൂര്‍വീകര്‍.അടുത്ത നഗരത്തിലേക്ക്‌, അയല്‍ സംസ്ഥാനത്തേക്ക്‌.വേറെചിലര്‍ നല്ലജോലിയും കൂടുതല്‍ കൂലിയും ലഭിക്കുന്നതിനായി ഏഴുകടലും കടന്നു.

എഴുപതുകളോടുകൂടിയാണ്‌ ആ കുടിയേറ്റത്തിന്റെ ബാഹുല്യം കൂടിയത്‌. പിന്നീടതൊരു ഒഴുക്കായി. ആദ്യമായി കടല്‍ കടന്നവരില്‍ ഏറെയും വിവാഹിതരും നാല്‍പതിനടുത്ത്‌ പ്രായമുള്ളവരുമായിരുന്നു. പിന്നീട്‌ യുവാക്കളുടെ ഊഴമായി. അവര്‍ രണ്ടോ മൂന്നോ വര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞ്‌ തിരിച്ചെത്തി. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒരുവിവാഹം കഴിക്കുന്നു. രണ്ടോ മൂന്നോ മാസംമാത്രം ഭാര്യയോടൊപ്പം കഴിഞ്ഞ്‌ പിന്നെ അനിവാര്യമായൊരു മടക്കയാത്രക്ക്‌ മനസ്സൊരുക്കി വിമാനം കയറുന്നത്‌ തകര്‍ന്ന ഹൃദയവുമായിട്ടാണ്‌.
ഇത്തരക്കാരുടെ എണ്ണം പെരുകിയതോടെയാണ്‌ കേരളത്തില്‍ ഭര്‍ത്താക്കന്‍മാരുമായി പിരിഞ്ഞുകഴിയാന്‍ വിധിക്കപ്പെട്ട ഭാര്യമാരുടെ എണ്ണവും വര്‍ധിച്ചത്‌. ഓരോ വീട്ടിലും ഓരോ(ഗള്‍ഫ്‌ വിധവ)യെങ്കിലും ഇന്നുണ്ട്‌. 2003ല്‍ കെ സി സക്കറിയയും സംഘവും നടത്തിയ പഠനത്തില്‍ പറയുന്നത്‌ ഭര്‍ത്താക്കന്‍മാരുമായി പിരിഞ്ഞു കഴിയാന്‍ വിധിക്കപ്പെട്ട 10 ലക്ഷത്തോളം ഗള്‍ഫ്‌ വിധവകള്‍ കേരളത്തിലുണ്ടെന്നാണ്‌.

ഏതെങ്കിലുമൊരു വിദേശ രാജ്യം. അതെവിടെയുമാകാം. ഇന്ന്‌ മലയാളികള്‍ അന്നം തിരഞ്ഞെത്താത്ത ലോകങ്ങള്‍ ഭൂലോകത്തില്ല. അവര്‍ വന്‍ നഗരങ്ങളിലോ ചെറു പട്ടണങ്ങളിലോ വൈദ്യുതിപോലും വന്നെത്തിനോക്കാത്ത മണല്‍ക്കാടിന്റെ മലയിടുക്കുകളിലോ ഒക്കെ പണിയെടുക്കുന്നുണ്ട്‌. ഗള്‍ഫിലുള്ള മലയാളികളില്‍ അഞ്ച്‌ ശതമാനത്തിന്‌ മാത്രമെ ഉയര്‍ന്ന ജോലിയും മികച്ച വരുമാനവുമുള്ളൂ.പൊള്ളുന്ന ചൂടിലും നിര്‍മാണ മേഖലകളിലാണ്‌ ശേഷിക്കുന്നവരില്‍ ഭൂരിഭാഗത്തിനും തൊഴില്‍. ലേബര്‍ ക്യാമ്പുകള്‍ ഇന്നും പറയുന്നത്‌ ദുരിതങ്ങളുടെ ആവര്‍ത്തനങ്ങള്‍ തന്നെ. പല ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കൊപ്പം. പല വേശങ്ങള്‍ ധരിക്കുന്നവര്‍ക്കൊപ്പം. അവരോടെല്ലാം അവന്‍ സൗഹൃദം സ്ഥാപിക്കുന്നു. അവരെ അത്ഭുതപ്പെടുത്തി അവരുടെ ഭാഷപോലും പഠിച്ചെടുക്കുന്നു.

അപ്പോഴെല്ലാം അവന്റെ കരുത്ത്‌ ഇക്കരെയുള്ള കുടുംബമാണ്‌. പ്രിയപ്പെട്ട ഭാര്യ. പൊന്നുമക്കള്‍, സ്‌നേഹനിധികളായ മാതാപിതാക്കള്‍. വല്ലപ്പോഴും അയക്കുന്ന പണത്തിനും വിലപിടിപ്പുള്ള സമ്മാനത്തിനും കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍... അവരെല്ലാം പൂത്ത്‌ തളിര്‍ക്കട്ടെ എന്ന്‌ കരുതിയാണല്ലോ അയാള്‍ കാതങ്ങള്‍ താണ്ടി അവിടെ എത്തിപ്പെട്ടത്‌.
പ്രവാസത്തിന്റെ വിമ്മിട്ടങ്ങളില്‍ കിടന്ന്‌ ശ്വാസം മുട്ടുമ്പോള്‍ സാന്ത്വനമാകാനും സംഘര്‍ഷങ്ങളുടെ ഹൃദയഭൂവിലേക്ക്‌ സ്‌നേഹത്തിന്റെ മരുപച്ചപോലെ ആശ്വാസത്തിന്റെ കുളിര്‍മഴപെയ്യിക്കാനും അയാള്‍ക്കുണ്ടായിരുന്നത്‌ പാതിമെയ്യായ ഭാര്യയായിരുന്നു, അവളാണവന്റെ കരുത്ത്‌. ആഴ്‌ചതെറ്റാതെ എത്തിയിരുന്ന കത്തുകളിലൂടെ. വല്ലപ്പോഴും എസ്‌ ടി ഡി കോളിനു മറുതലക്കല്‍ നിന്നും കേള്‍ക്കുന്ന വിതുമ്പുന്ന മനസ്സിലെ പാതിമുറിഞ്ഞ വാക്കുകളിലൂടെ...

കുഞ്ഞുമക്കളുടെ കുസൃതികളിലൂടെ. എല്ലാം ആ ബന്ധം കൂടുതല്‍ ദൃഢമാകുകയായിരുന്നു. വേര്‍പ്പാടിന്റെ വേദനയുടെ ആഴത്തിന്‌ വ്യാപ്‌തി കൂടുകയായിരുന്നു.
ഗള്‍ഫ്‌കാരന്റെ വേദനകളും ആവശ്യങ്ങളും പ്രശ്‌നങ്ങളും എല്ലാം പലകാലങ്ങളില്‍ ചര്‍ച്ചചെയ്യുകയുണ്ടായി. അതിന്‌ പരിഹാരമകലെയാണെങ്കിലും, അവന്റെ മനസിന്റെ വിശാലതയെ പൊക്കിപ്പറഞ്ഞ്‌ നാട്ടുകാരും സര്‍ക്കാരും രാഷ്‌ട്രീയക്കാരും സംഘടനകളും പലവട്ടം ചൂഷണം ചെയ്‌തു. വികസനത്തിന്റെ പേരില്‍, ജീവകാരുണ്യത്തിന്റെ പേരില്‍. എന്നാല്‍ അയാളെമാത്രം ഓര്‍ത്ത്‌, കുടുംബത്തിനായി സ്വയം അലിഞ്ഞുതീരുന്ന ഒരുയന്ത്രം വീടിന്റെ ഏതോ ഒരുകോണില്‍ കഴിഞ്ഞുകൂടിയിരുന്നു.ഗള്‍ഫ്‌ കാരന്റെ ഭാര്യ. ഇന്നും അവള്‍ ആ മൂലയിലെവിടെയൊക്കെയോയുണ്ട്‌.

വിരഹത്തിന്റെ വേദനകളില്‍ ഒറ്റപ്പെട്ടുപോയവളുടെ നിലവിളികളും സങ്കടങ്ങളും എന്നിട്ടും വലിയ ചര്‍ച്ചക്കൊന്നും ഇതുവരെ വിഷയമായിട്ടില്ല. സങ്കടങ്ങള്‍ക്ക്‌ പരിഹാരം കാണാനും ആരും മെനക്കെടാറുമില്ല. ഇന്നും അവള്‍ ഒരു പ്രദര്‍ശന വസ്‌തുവല്ലേ. ആര്‍ഭാടത്തിന്റേയും പൊങ്ങച്ചത്തിന്റേയും പ്രതീകമല്ലേ പലര്‍ക്കും...? കുടുംബാഗങ്ങള്‍ പോലും അവളെ ശരിക്ക്‌ മനസ്സിലാക്കിയോ..? സമൂഹം അപവാദം പറയാനല്ലാതെ മനസുകാണാന്‍ ശ്രമിച്ചുവോ...? ഇല്ലെന്നുതന്നെയാണുത്തരം. പരസ്‌പരം കണ്ടും അറിഞ്ഞും ആശയവിനിമയം നടത്തിയും മക്കളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ക്കു സാക്ഷിയാകാന്‍ കഴിയാതെ ഭര്‍ത്താവ്‌ മറ്റൊരു വന്‍കരയില്‍. പ്രിയപ്പെട്ടവരുടെ വിവാഹാവസരത്തില്‍, മരണസമയത്ത്‌, ആറ്റുനോറ്റുണ്ടായ പൊന്നുമക്കളുടെ ജനന സമയത്ത്‌. ജീവിതത്തിലെ നിര്‍ണായകാവസരങ്ങളിലെല്ലം അയാള്‍ കാണാമറയത്താണ്‌. അപ്പോഴെല്ലാം അവള്‍ തിരയുന്നത്‌ ഒരുമുഖം മാത്രമാണ്‌. അടുത്തുണ്ടാവണമെന്ന്‌ കൊതിക്കുന്നതും അയാളുടെ സാന്നിധ്യമാണ്‌.

ചൂഷണങ്ങളുടെ, അപവാദങ്ങളുടെ മുഖങ്ങളെ എങ്ങനെയൊക്കെയാണവള്‍ അതിജീവിക്കുന്നത്‌. ഭര്‍ത്താവ്‌ ഗള്‍ഫിലെന്നറിയുമ്പോള്‍ ചിലര്‍ക്ക്‌ അടുത്ത്‌ പറ്റിക്കൂടാന്‍ ഉത്സാഹമാണ്‌. ചൂഷകരുടെ പുഞ്ചിരിയും നന്മയുടെ നിലാവാണെന്ന്‌ തെറ്റിദ്ധരിച്ച്‌ പോകുന്ന ആരെങ്കിലുമൊക്കെ ചതിക്കുഴികളില്‍ വീഴുന്നുണ്ടാവാം. പക്ഷേ എല്ലാവരേയും ഒരേ അളവ്‌കോലുകൊണ്ട്‌ അളക്കുന്നവരുടെ ക്രൂര വിനോദങ്ങളില്‍നിന്ന്‌ എവിടേക്കാണവള്‍ ഓടിയൊളിക്കുക.... തുറിച്ചുനോട്ടങ്ങളില്‍ നിന്ന്‌ മോചനം നേടാന്‍ ഏതു മാളത്തിലാണ്‌ അഭയം തേടുക...?

പ്രിയതമന്റെ വിരഹത്തിന്റെ ചൂടിനേക്കാള്‍ മനസിനെ മുറിവേല്‍പ്പിക്കുന്ന എത്രയെത്ര അനുഭവങ്ങളാണ്‌ പലര്‍ക്കും പറയാനുള്ളത്‌. ആരേയും വേദനിപ്പിക്കാതെയും മുഷിപ്പിക്കാതെയും എല്ലാവരുടേയും ബഹുമാന ആദരവുകള്‍ നേടിയെടുത്ത്‌ കഴിഞ്ഞു കൂടുന്നവരാണ്‌ അവരിലധികപേരും. ഭര്‍ത്താവ്‌ വിദേശത്താവുമ്പോഴും ഏറെപേരും കഴിയുന്നത്‌ ഭര്‍തൃവീടുകളില്‍ തന്നെയാണ്‌. ഭര്‍ത്താവിന്റെ മാതാവിന്റേയും പിതാവിന്റേയും സഹോദരങ്ങളുടെയും കൂടെതന്നെയാണ്‌ അവരുടെ ദിന ചര്യകളും. അപ്പോഴും സ്വന്തം വീട്ടിലേക്കൊന്ന്‌ പോകാനും അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും കഴിയാത്ത എത്രയോ സഹോദരിമാരുണ്ട്‌.

പ്രിയതമന്‍ കുടുംബത്തിനുവേണ്ടി മണല്‍കാട്ടില്‍ സ്വയമുരുകുമ്പോള്‍ ആ തീയില്‍ അവളുടെ ഹൃദയവും വേവുന്നുണ്ട്‌. വിവാഹാനന്തരമുള്ള കാത്തിരിപ്പ്‌ അനുഭവിച്ചവര്‍ക്കുപോലും പകര്‍ത്തിവെക്കാനാവില്ലെന്നാണ്‌ ഒരു പ്രവാസിയുടെ ഭാര്യപറഞ്ഞത്‌. ഉടനെവരുമെന്ന ആശ്വാസ വചനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്‌ ഓരോ ദിനവും തള്ളി നീക്കുന്നത്‌. മോചനംകാത്ത്‌ കഴിയുന്ന തടവുപുള്ളികളുടെ കാത്തിരിപ്പ്‌ പോലെ ദുസ്സഹമാണത്‌. പക്ഷേ അതിന്റെ ദൈര്‍ഘ്യം പലപ്പോഴും കൂടും. ഒരുവര്‍ഷമെന്നത്‌ രണ്ടും മൂന്നും യുഗമായി നീളും. സാമ്പത്തികമായ പ്രശ്‌നങ്ങള്‍, നിയമതടസ്സങ്ങള്‍...അങ്ങനെ പലതുമാവാം കാരണങ്ങള്‍. പക്ഷേ അതെല്ലാം പരിഹരിക്കുംവരെയുള്ള അവളുടെ തപസ്സ്‌. ആര്‍ക്കാണാ മനസ്സിന്റെ ആഴമളക്കാനാവുക...ആത്മവേദനയുടെ രോധനം കേള്‍ക്കാനാവുക..?

സ്‌നേഹംകൊണ്ടാണ്‌ മറ്റുള്ളവരെ കീഴ്‌പ്പെടുത്തേണ്ടതെന്നും കുടുംബത്തില്‍ ആഹ്ലാദത്തിന്റെ അന്തരീക്ഷം സ്ഥായിയായി വര്‍ത്തിക്കണമെങ്കില്‍ പരസ്‌പര വിശ്വാസത്തിന്റെ പൂമരങ്ങളാണ്‌ തളിരിട്ടു നില്‍ക്കേണ്ടതെന്നും അവളെ ആരും പഠിപ്പിച്ച്‌ കൊടുക്കേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ കണ്ണീരു നനയുന്ന ജീവിത പശ്ചാത്തലത്തിലും ജീവിതത്തെ പുഞ്ചിരിയോടെ നേരിടാനുള്ള മനക്കരുത്ത്‌ അവള്‍ ആര്‍ജിച്ചെടുത്തിട്ടുണ്ട്‌. അനുരഞ്‌ജനത്തിന്റെയും സഹനത്തിന്റേയും പുതിയ പാഠങ്ങള്‍ പഠിച്ചെടുത്തത്‌ പുതിയ ചുറ്റുപാടിലെത്തിയ ശേഷമാവാം. എങ്കിലും അതിജീവനത്തിന്‌ അവള്‍ക്ക്‌ ആ വഴിയെ പുണരുകതന്നെ വേണം. എങ്കിലെ പുതിയ ഭവനത്തിലും സ്‌നേഹത്തിന്റെ തണല്‍ വിരിക്കാനാവൂ.

അങ്ങനെത്തന്നെയാണ്‌ മിക്ക ഗള്‍ഫ്‌ ഭാര്യമാരും കുടംബത്തെ കാത്തുപോരുന്നത്‌. ഭര്‍ത്താവിന്റെ അഭാവത്തിലും അകമേ കരയുമ്പോഴും പുറമേക്ക്‌ പുഞ്ചിരി പൊഴിക്കുന്നു അവള്‍. പക്ഷേ സഹിച്ച്‌ സഹിച്ച്‌ ഹൃദയം കല്ലായിപ്പോയ അവളെയും ബാധിക്കുന്നു ചില മാനസികപ്രശ്‌നങ്ങള്‍. അവ സങ്കീര്‍ണമാണ്‌. പ്രവാസികളുടെ ഭാര്യമാരില്‍ കണ്ട മാനസിക പ്രശ്‌നങ്ങളെ ഗള്‍ഫ്‌ സിന്‍ഡ്രോം എന്നാണ്‌ മനശാസ്‌ത്ര വിദഗ്‌ധര്‍ പേരിട്ട്‌ വിളിക്കുന്നത്‌. വേര്‍പ്പിരിഞ്ഞിരിക്കുന്ന ഭാര്യമാരുടെ മാനസികാവസ്ഥയില്‍ വരുന്നമാറ്റങ്ങളാണെത്രെ ഈ രോഗത്തിനുകാരണം. ജീവിത്തിന്റെ വസന്തകാലത്ത്‌ കാത്തിരിക്കാനുള്ള നിയോഗവുമായി അവള്‍ ഒറ്റപ്പെടുമ്പോഴാണ്‌ പുതിയകാലത്തിന്റേയും സാഹചര്യങ്ങളുടേയും സമ്മര്‍ദഫലമായി വിഷാദരോഗം, വന്ധ്യത തുടങ്ങിയവയെല്ലാം അവള്‍ക്ക്‌ കൂട്ടിനെത്തുന്നത്‌. വന്ധ്യത പ്രവാസിയേയും ഇന്ന്‌ അലട്ടികൊണ്ടിരിക്കുന്നുണ്ട്‌. അങ്ങനെയുള്ള ധാരാളം പേര്‍ ചികിത്സതേടിയെത്തുന്നുണ്ടെന്നുമാണ്‌ ആതുരാലയങ്ങളിലെ കണക്കുബുക്കുകള്‍ നമ്മോട്‌ പറയുന്നത്‌.

ഇരുപത്‌ വര്‍ഷം മുമ്പ്‌ വിവാഹിതനായ ഒരു ഗള്‍ഫ്‌കാരന്റെ അനുഭവം മറ്റൊന്നാണ്‌. മൂന്ന്‌ മക്കളായി. രണ്ട്‌ പെണ്‍മക്കളെ കെട്ടിച്ചുവിട്ടു.തരക്കേടില്ലാത്ത ഒരുവീട്‌ വെച്ചു. പക്ഷേ ഈ കാലത്തിനിടയില്‍ ഞങ്ങള്‍ക്ക്‌ ഒരുമിച്ച്‌ ജീവിക്കാന്‍ കഴിഞ്ഞത്‌ രണ്ടര വര്‍ഷം മാത്രമാണ്‌. ഇരുപത്‌ വര്‍ഷത്തിനിടയില്‍ ആകെ രണ്ടര വര്‍ഷം...

പിന്നെയും പല നഷ്‌ടകണക്കുകള്‍ പറയുന്നതിനിടെ അയാള്‍ സങ്കടപെട്ടത്‌ ഭാര്യയെക്കുറിച്ചായിരുന്നു. ജീവിതത്തില്‍ എന്ത്‌ സന്തോഷമാണവള്‍ക്ക്‌ കൊടുക്കാന്‍ കഴിഞ്ഞത്‌. വിവാഹം കഴിഞ്ഞപ്പോള്‍ 15 ദിവസമാണ്‌ ഒരുമിച്ചുകഴിയാനായത്‌. രണ്ടു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. പിന്നീടൊന്ന്‌ കാണാന്‍. പക്ഷേ അപ്പോഴേക്കും ആദ്യ കുഞ്ഞിന്‌ ഒരു വയസായിരുന്നു. ഓരോ രണ്ടുവര്‍ഷത്തിനൊടുവിലും അനുവദിച്ച്‌ കിട്ടുന്ന അവധിയില്‍ അയാള്‍ നാട്ടിലെത്തി. ഇരുപത്‌ വര്‍ഷം കടന്നുപോയപ്പോള്‍ അയാള്‍ അന്‍പതാം വയസ്സിലെ വൃദ്ധനായി. ഭാര്യയും യൗവനം ചോര്‍ന്നുപോയ ഒരുപേക്കോലമായി. രണ്ട്‌ മക്കളുടേയും ജനനസമയത്ത്‌ അയാള്‍ക്ക്‌ അടുത്തുണ്ടാവാനായിട്ടില്ല. അവരുടെ വിവാഹ സമയത്തും കൂടെയുണ്ടാവാനായില്ല. ഇന്നും അയാളുടെ പ്രവാസത്തിന്‌ അവധി നല്‍കാനായിട്ടില്ല.

ഇളയമകളുടെ വിവാഹം കൂടെ... പണിതീരാത്തവീടിന്‌ മുകളില്‍ ഒരു നിലകൂടി. ആവശ്യങ്ങള്‍ പിന്നെയും പിന്നെയും കുന്നുകൂടി വരുന്നു.കുടുംബാഗങ്ങളുടെ ആഗ്രഹവും സ്വപ്‌നവും ബാധ്യതയും കൂടി അയാളുടെ ചുമലിലേക്ക്‌ വന്നുപതിക്കുന്നു. മറ്റുള്ളവരെ ജീവിപ്പിക്കാനുള്ള തത്രപ്പാടിനിടയില്‍ അയാള്‍ക്ക്‌ കൈമോശം വന്നത്‌ ജീവിതത്തിന്റെ വസന്തങ്ങള്‍ തന്നെയായിരുന്നു. പാഴായിപ്പോയ യുവത്വത്തോടൊപ്പം കൊഴിഞ്ഞു വാടിയ എത്രയെത്ര മോഹങ്ങള്‍.... ഈ ഭാര്യയും ഭര്‍ത്താവും പതിനായിരങ്ങളുടെ പ്രതിനിധികളാണ്‌. പലരുടെയും ദാമ്പത്യജീവിതമെന്ന്‌ പറയുന്നത്‌ രണ്ടോ നാലോ വര്‍ഷങ്ങളിലൊടുങ്ങുന്നു.

മടക്കം പിന്നെ വാര്‍ധക്യത്തിലാവും. പലരുടെയും മരണംപോലും വിദേശത്ത്‌ വെച്ച്‌ സംഭവിക്കുന്നു. ചേതനയറ്റ ശരീരവുമായി വീടിന്റെ അകത്തളങ്ങളിലേക്കെത്തുന്നതോ അവസാനയാത്രക്ക്‌ തയ്യാറായി. ചിലയിടങ്ങളില്‍ നിന്നുമരണം സംഭവിച്ചാല്‍ പലര്‍ക്കും ജന്മനാട്ടില്‍ അന്ത്യനിദ്രക്കുള്ള ഭാഗ്യംപോലും ലഭിക്കാതെ വരുന്നു. ഇതെല്ലാം അനുഭവിക്കുന്നത്‌ പുരുഷനാവാം. പക്ഷേ അപ്പോഴെല്ലാം കണ്ണീര്‌ കുടിക്കേണ്ടത്‌ അവളും കുഞ്ഞുങ്ങളുമാണ്‌. പിന്നാലെ വരുന്ന ദുരിതപ്പുഴ നീന്തിതീര്‍ക്കേണ്ടതും അവളൊറ്റക്കാണ്‌.

കത്ത്‌ വായിച്ചുടന്‍ കണ്ണുനീര്‍ വാര്‍ക്കണ്ട
കഴിഞ്ഞുപോയതിനി ഒന്നുമേ ഓര്‍ക്കേണ്ട
ഖല്‍ബില്‌ കദനപ്പൂമാല്യങ്ങള്‍ കോര്‍ക്കേണ്ട
കഴിവുള്ള കാലം കളഞ്ഞിനി തീര്‍ക്കേണ്ട
യാത്രത്തിരിക്കുമല്ലോ...എനിക്കാമുഖം കണ്ട്‌
മരിക്കാമല്ലോ.....

എസ്‌ എ ജമീലില്‍ തന്റെ ഗാനം അവസാനിക്കുന്നത്‌ ഈ വരികളിലൂടെയാണ്‌. പതിറ്റാണ്ടുകള്‍ക്കുമുമ്പ്‌ അദ്ദേഹം കുറിച്ച്‌ വെച്ച വരികള്‍ തന്നെയാണ്‌ ഇന്നത്തെ പെണ്ണിനും പറയാനുള്ളത്‌. മലക്കല്ല താന്‍വെറുമൊരു പെണ്ണാണെന്നാണ്‌ ഓര്‍മപ്പെടുത്താനുള്ളത്‌. വിദേശ നാണ്യത്തിന്റെ വരവ്‌ കുത്തനെ ഉയരുന്നതിലുള്ള ആഹ്ലാദങ്ങള്‍ക്കിടയില്‍ നിന്ന്‌ അധികൃതര്‍ക്ക്‌ അവളുടെ നഷ്‌ട സ്വപ്‌നങ്ങളുടെ കണക്കെടുക്കാന്‍ സമയമുണ്ടാവില്ല. നെടുവീര്‍പ്പുകളുടെ തോത്‌്‌ പരിശോധിക്കാനും. പക്ഷേ അവളും അവളുടെ പ്രശ്‌നങ്ങളും എന്നും ഉയര്‍ത്തുന്ന ആരോഗ്യ സാമൂഹിക പ്രശ്നങ്ങളോട്‌ ഇനിയും മുഖം തിരിച്ചിരുന്നാല്‍.....

By: ഹംസ ആലുങ്ങല്‍ : Click here for മലയാള ദര്‍ശനം

"ഗള്‍ഫ്‌" എന്നാല്‍ സ്വപ്നങ്ങളുടെ പറുദീസ ആണോ??

ഗള്‍ഫ് നാടുകളില്‍ നിര്‍മ്മാണ മേഖലകളിലും താഴേക്കിടയിലും പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ഭാവി അത്ര ശോഭനമല്ല. ഇതര നാടുകളെ അപേക്ഷിച്ച് സാധാരണ തൊഴിലാളികളുടെ വേതനം തന്നെയാണ് അതിന്റെ പ്രധാന ഘടകം.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടി ലേറെയായി ഈ രംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തില്‍ മാറ്റമുണ്ടാകുന്നില്ല എന്നതാണ് വസ്തുത. 80കളുടെ ഒടുവിലും 90കളുടെ ആദ്യത്തിലും നിര്‍മ്മാണ തൊഴിലാളിയുടെ അടിസ്ഥാന ശമ്പളം 600 ദിര്‍ഹം ആയിരുന്നെങ്കില്‍ 2009 കഴിയുമ്പോഴും ഇവര്‍ക്ക് ശമ്പളത്തില്‍ വര്‍ദ്ധന യുണ്ടാകുന്നി ല്ലായെന്നത് നിരാശാ ജനകമാണ്.ഏതെങ്കിലും തൊഴിലില്‍ പ്രാവീണ്യം നേടിയിട്ടില്ലാത്ത തൊഴിലാളിയുടെ സ്ഥിതിയാണിത്. ലേബര്‍, ഹെല്‍‌പ്പര്‍ തുടങ്ങിയ തസ്തിക യിലുള്ളവര്‍. ഇതില ധികവും കല്‍‌പ്പണി ക്കാരന്റെ സഹായിയോ സിമന്റും മണലും ചേര്‍ക്കുന്നവനോ ഒക്കെയായിരിക്കും. കല്‍‌പ്പണി ക്കാരന്റെയും ആശാരിയുടെയും തസ്തികയി ലുള്ളവര്‍ക്ക് 800 ദിര്‍ഹമാണ് അടിസ്ഥാന വേതനം.

ചൈന പോലുള്ള രാജ്യങ്ങളുടെ ശമ്പള വ്യവസ്ഥ പരിശോധിക്കുമ്പോള്‍ ഒരു മുടി വെട്ടുകാരന് ലഭിക്കുന്നത് എഞ്ചിനിയര്‍ക്ക് ലഭിക്കുന്നതിന്റെ തുല്യ വേതനമാണ്. ആഡംബരം മാറ്റി നിര്‍ത്തിയാല്‍.

600 ദിര്‍ഹം ശമ്പളക്കാരന് ഭക്ഷണവും മറ്റു ചില്ലറ ചിലവുകളുമായി 300 ദിര്‍ഹം മാസം മാറ്റി വെയ്ക്കണം. ബാക്കിയുള്ള തുക നാട്ടിലയ ക്കുമ്പോള്‍ മിച്ചമൊന്നു മില്ലാതെ മൂവായിരം രൂപയേ നാട്ടിലയക്കാന്‍ കാണൂ. മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങി ഭാരിച്ച തുക നാട്ടില്‍ കൊടുത്തു വരുന്നവര്‍ പെട്ടു പോകുന്ന അവസ്ഥയാണ്. കരാര്‍ കാലാവധിയായ മൂന്നു വര്‍ഷം കഴിയുമ്പോള്‍ നഷ്ടപ്പെട്ടതു പോകട്ടെയെന്ന് കരുതി പലരും നാട് പിടിക്കുന്നു.
ദുബായ് സത്‌വയിലെ ഒരു കമ്പനിയില്‍ കല്‍‌പ്പണി ക്കാരനായി ജോലി ചെയ്തിരുന്ന അണ്ടത്തോ ട്ടുകാരന്‍ ഹംസ ഉദാഹരണമാണ്. മൂന്നു വര്‍ഷം കഴിഞ്ഞ് തിരിച്ചു പോയി പ്രാരാബ്ധങ്ങളുടെ പട്ടിക നീണ്ടപ്പോള്‍ ഒരിക്കല്‍ കൂടി വന്നു. വീണ്ടും മൂന്നു വര്‍ഷം. മടുത്തു. ഒരു ജന്മം കൊണ്ട് 6 വര്‍ഷക്കാലം മാത്രമാണ് അദ്ദേഹം ഈ മേഖലയില്‍ പ്രവര്‍ത്തിച്ചത്. തല കറങ്ങി വീഴാന്‍ വരെ സാധ്യതയുള്ള ചൂടിലും അസ്ഥികളെ തുളയ്ക്കുന്ന തണുപ്പിലും ആകാശത്തിനു കീഴെ തടസ്സങ്ങളില്ലാതെ തൊഴിലെടുക്കുന്ന ഇവര്‍ സമ്പാദ്യം വട്ടപ്പൂജ്യ മാകുമ്പോള്‍ നാടു പിടിക്കുക യല്ലാതെ മറ്റെന്തു ചെയ്യും? സുബ്രഹ്മണ്യന്‍ എന്ന തൃശ്ശൂര്‍ക്കാരന്‍ എന്റെയൊരു സുഹൃത്തിന്റെ കഥയും സമാനമാണ്.

20 ദിര്‍ഹത്തിന് ഒരു ചാക്ക് (20 കിലോ) അരി ലഭിക്കുമായിരുന്നു. ഇന്നത് 60ഉം 70ഉം ദിര്‍ഹമാണ്. 5 ദിര്‍ഹത്തിന് ലഭിച്ചിരുന്ന പ്രമുഖ കമ്പനിയുടെ ബ്ലേഡ് പാക്കറ്റിന് (4 എണ്ണം) ഇന്ന് 15 ദിര്‍ഹമാണ്. 15 ലേറെ വര്‍ഷം കൊണ്ട് മൂന്നിരട്ടിയും നാലിരട്ടിയുമായി സാധനങ്ങളുടെ വില വര്‍ദ്ധിച്ചു. ഏതു സാധനമെടുത്താലും ഇതു തന്നെയാണവസ്ഥ.
ഈ കാലഘട്ട ത്തിനിടയില്‍ വെള്ളക്കോളര്‍ ജോലിക്കാരുടെ ശമ്പളം പല തവണ വര്‍ദ്ധിപ്പിച്ചു. പക്ഷെ, അടിസ്ഥാന വര്‍ഗ്ഗക്കാരായ തൊഴിലാളികളുടെ ശമ്പളത്തില്‍ മാത്രം മാറ്റമുണ്ടാ കുന്നില്ല. സാധനങ്ങള്‍ക്കു ണ്ടായിട്ടുള്ള വില വര്‍ദ്ധനവും തൊഴിലാളികളുടെ ശമ്പളവും താരതമ്യം ചെയ്യുമ്പോള്‍ അവര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. രണ്ടര ദിര്‍ഹത്തിന് ലഭിച്ചിരുന്ന ഉച്ച ഭക്ഷണം ഇന്ന് 6 ദിര്‍ഹം കൊടുക്കണം. ബിരിയാണിയാണെങ്കില്‍ 4 ദിര്‍ഹത്തില്‍ നിന്നും 8 ലേക്കും 10 ലേക്കും ചിലയിടങ്ങളില്‍ 12ലേക്കും വളര്‍ന്നു.

ഇതൊക്കെ കൂടാതെ പല സ്ഥാപനങ്ങളും ആഴ്‌ച്ചയിലെ അവധി നല്‍കുന്നില്ല. ഓവര്‍ടൈ മാണെന്നു പറയുമെങ്കിലും ഓവര്‍ടൈം ശരിയാം വിധം നല്‍കാറുമില്ല.
അടിസ്ഥാന വേതനത്തില്‍ കൃത്രിമം കാണിച്ച് ഇവര്‍ കൈ കഴുകുന്നു. ഫ്രീസോണിലുള്ള ചില കമ്പനിക്കാരാണ് ഇത്തരം കൃത്രിമത്തില്‍ വിരുതന്മാര്‍. അവര്‍ അടിസ്ഥാന ശമ്പളം 600 പറയും. പക്ഷെ കരാറി ലെഴുതുന്നത് 400 ആണ്. ബാക്കി ഓവര്‍ടൈം ആയി കണക്കാക്കും. ഇങ്ങനെ മൊത്തം അറുനൂറ് കൊടുക്കും. തൊഴിലാളികളുടെ ആഴ്‌ച്ചയിലെ അവധി അപഹരിക്കുകയും ചെയ്യുന്നു. നേരിട്ട് തൊഴില്‍ മന്ത്രാലയ വുമായി ബന്ധമില്ലാത്ത ഫ്രീസോണ്‍ വിസയിലാണ് ഇത്തരം കൃത്രിമം കൂടുതല്‍. എന്നാല്‍ ഫ്രീസോണ്‍ കമ്പനിയും തൊഴില്‍ മന്ത്രാലയ ത്തിന്റെ പരിധിയില്‍ വരുന്നതാണ്.

ദുബായിലെ തന്നെ പേരെടുത്ത കാറ്ററിംഗ് കമ്പനിക്കാരും ഇത്തരത്തില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നുണ്ട്. വെള്ളിയാഴ്‌ച്ച മാത്രമല്ല പെരുന്നാള്‍ തുടങ്ങി വിശേഷ ദിവസങ്ങലിലും ഇക്കൂട്ടരുടെ അവധി അപഹരിക്കുന്നു.
മറ്റൊരു ചൂഷണമെന്ന് പറയുന്നത് ജോലി സമയമാണ്. 8 മണിക്കൂറാണ് തൊഴില്‍ സമയം. റെസ്റ്റോറന്റ്, സെക്യൂറിറ്റി പോലുള്ള സര്‍വ്വീസ് ജോലികള്‍ക്ക് 9 മണിക്കൂര്‍ വരെയാകാം. എന്നാല്‍ മേല്‍‌പറഞ്ഞ കാറ്ററിംഗ് കമ്പനിക്കാരും ചില റെസ്റ്റോറന്റുകാരും 12 മുതല്‍ 14 വരെ മണിക്കൂര്‍ നിര്‍ബന്ധ പൂര്‍വ്വം പാവപ്പെട്ട തൊഴിലാളി കളെക്കൊണ്ടു ജോലിയെടു പ്പിക്കുന്നു. എന്നാല്‍ അടിസ്ഥാന വേതനത്തിലുള്ള കൃത്രിമത്തിലൂടെ ഈ ഓവര്‍ടൈമിന്റെ തുകയും തൊഴിലാളിക്ക് ലഭിക്കുന്നില്ല. മൊത്തം 14 മണിക്കൂറും ആഴ്‌ച്ചയില്‍ 7 ദിവസവും പണിയെടുത്താല്‍ “ഓവര്‍ടൈം അടക്കം” 600 ദിര്‍ഹം ശമ്പളം. 50ഓ നൂറോ ഓവറ്ടൈം ഇനത്തില്‍ മുതലാളി കനിഞ്ഞനു ഗ്രഹിച്ചാല്‍ ഭാഗ്യം. കണ്ണൂര്‍, തലശ്ശേരിയില്‍ നിന്നുള്ള ചില “വിരുതന്‍” മാരാണ് ഇത്തരം കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമസ്ഥന്മാരെ ന്നറിയുമ്പോള്‍ ലജ്ജിക്കണം. ഇവര്‍ക്ക് ലേബര്‍ സപ്ലൈ പോലെ ഫ്രീസോണ്‍ വിസക്കാരെ നല്‍കുന്നവരും ഈ ചൂഷണത്തിന് ചൂട്ട് പിടിക്കുന്നു.

നിയമങ്ങളുണ്ടെങ്കിലും നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ തൊഴിലാളി കള്‍ക്ക് ഭയമാണ്. കാരണം ജോലി പോകും. ഇത്തരം ഒരു പരാതിയുമായി ആരെങ്കിലും മന്ത്രാലയത്തെ സമീപിക്കാന്‍ മുന്നോട്ട് വരുന്നില്ല. കാരണം മുന്നോട്ട് വന്ന പലര്‍ക്കും ഇന്ന് ജോലിയില്ല.
ശമ്പളം ബാങ്കു വഴി നല്‍കുക, രണ്ടു മാസത്തിലധികം ശമ്പളം ലഭിക്കാതിരുന്നാല്‍ തൊഴിലാളിക്ക് പുതിയ സ്പോണ്‍സറെ കണ്ടെത്താം ഇങ്ങനെ നിരവധി പരിശ്രമങ്ങള്‍ തൊഴില്‍ മന്ത്രാലയ ത്തിന്റെ ഭാഗത്തു നിന്നുണ്ടാകു ന്നുണ്ട്. കൂടാതെ തൊഴിലാളിക്ക് തന്റെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി നേരിട്ടോ ഓണ്‍‌ലൈന്‍ വഴിയോ ടെലിഫോണ്‍ മുഖേനയോ ഒക്കെ ബന്ധപ്പെടാ വുന്നതാണ്.

എങ്കിലും ഇത്തരം ചൂഷണങ്ങള്‍ക്ക് അറുതി യുണ്ടാകുന്നില്ല. താമസ സൌകര്യ ങ്ങള്‍ക്കായി തൊഴില്‍ മന്ത്രാലയവും നഗര സഭയും കടുത്ത നിഷ്കര്‍ഷകള്‍ ഏര്‍പ്പെടു ത്തുന്നുണ്ട്. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ നിരന്തരം പരിശോധന നടത്തുകയും കനത്ത പിഴ ഏര്‍പ്പെടു ത്തുകയും ചെയ്യാറുണ്ട്. എങ്കിലും ചില കമ്പനികളെങ്കിലും നിയമ വിരുദ്ധമായി തന്നെ അനുവദിച്ചതിലും വളരെ കൂടുതല്‍ ആളുകളെ ഒന്നിച്ചു പാര്‍പ്പിക്കുന്നു. ഒരു കട്ടിലും ഒരു പെട്ടിയും മാത്രമാണ് ഇവരുടെ ഇടം. തൊഴില്‍ കഴിഞ്ഞു വന്നാല്‍ വസ്ത്രങ്ങള്‍ ഹാംഗറില്‍ തൂക്കിയിടാനോ അലമാരിയില്‍ വെയ്ക്കാനോ കഴിയില്ല. കട്ടിലുകള്‍ ഡബിള്‍ ഡക്കറുകളാണ്. ഒന്നിനു മീതെ ഒന്ന്. 8 പേര്‍ക്ക് കിടക്കാവുന്ന മുറിയില്‍ 12 ഉം 14 ഉം പേരെ കുത്തി നിറയ്ക്കുന്നു.
തൊഴിലാളികളുടെ കാര്യത്തില്‍ ഇനിയും ഒരു പാട് പുരോഗതി കളുണ്ടാകേ ണ്ടതാണ്.കോണ്‍സുലേറ്റും സന്നദ്ധ സംഘടനകളും ഇതിന് മുന്നോട്ട് വരണം. തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും തൊഴിലാളികളുമായി സംവദിക്കുകയും വേണം. തൊഴിലാളികള്‍ക്ക് അവരുടെ കാര്യങ്ങള്‍ ആത്മ വിശ്വാസത്തോടെ ഉദ്യോഗസ്ഥരോട് പറയാനാകണം. പറയുന്നത് ഉദ്യോഗസ്ഥര്‍ രഹസ്യമായി വെയ്ക്കും എന്നുറപ്പുണ്ടെങ്കില്‍ മാത്രമേ തൊഴിലാളികള്‍ തുറന്നു പറയാന്‍ തയ്യാറാകൂ.

By: പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍