Sunday, March 22, 2009
നവയുഗത്തിലെ ഇസ്ലാമിക് ദഅവ
നാം കണ്ടതും കേട്ടതുമായ എല്ലാ സാഹചര്യങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു ലോകം ആയിരിക്കും വരും നൂറ്റാണ്ടില്‍ നമ്മുടെ മുന്നിലുണ്ടാവുക. മനുഷ്യ സമൂഹവും അവന്റെ സാഹചര്യങ്ങളും കാലാകാലങ്ങളില്‍ മാറ്റത്തിന് വിധേയമായിട്ടുണ്ട്. ഏറ്റവും നല്ല നൂറ്റാണ്ടു എന്റേത്, പിന്നീട് അവരോടു അടുത്തത്, ശേഷം അവരോടു അടുത്തത് എന്ന് നബി(സ) പറഞ്ഞത് കാലത്തിന്റെ പരിണാമം അറിഞ്ഞത് കൊണ്ടാണ്.
രണ്ടായിരത്തി അന്‍പതുകളില്‍ മനുഷ്യന്‍ എവിടെയാനെതിചെരുകയെന്നു ഇന്നാര്‍ക്കും പ്രവചിച്ചു കൂടാ.. ഇന്നത്തെ അവസ്ഥയില്‍ ശാസ്ത്രം കുതിച്ചു പായുകയും ലോകത്തിനു ദൈവം ആയുസ്സ് നീട്ടിക്കൊടുക്കുകയും ചെയ്‌താല്‍ തീര്‍ച്ചയായും നമുക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത ഒരു ലോകം ആയിരിക്കും അത്. അമ്പതു കൊല്ലം മുന്‍പത്തെ ലോകത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ.. പോയ അര നൂറ്റാണ്ടു എന്തൊക്കെ കണ്ടു, അനുഭവിച്ചു...!
കമ്പ്യുട്ടറിന്റെ ജനനം ഒരു മഹാട്ഭുതമായി വാഴ്ത്തിയവരാന് നാം. ഇരുമ്പ് കണ്ടുപിടിച്ചതിനെ മഹാട്ഭുതമായി വാഴ്ത്തിയവര്‍ നമ്മുടെ പൂര്‍വീകര്‍ ആയിരുന്നു. ചക്രം കണ്ടു പിടിച്ചവരെ വാഴ്ത്തിയത് അവരുടെയും മുന്പുള്ളവരായിരുന്നു.
ഇന്ന് മനുഷ്യന്റെ തലയില്‍ കമ്പ്യുട്ടരുകളും ഇന്റെര്നെട്ടുമാണ്. ഇന്റര്‍നെറ്റ് യുഗം എന്ന് പുത്തന്‍ യുഗത്തെ വിശേഷിപ്പിക്കുന്നവര്‍ ഇന്റര്‍നെറ്റിന്റെ മായാജാലം കണ്ടു തന്നെയാണ് ഊറ്റം കൊള്ളുന്നത്. ലോകം ഇന്‍റര്‍നെറ്റില്‍ വന്നു നില്കുമെന്നു കരുതണ്ട.. ഇനിയും മാറും, അനുസ്യുതം അത് പുരോഗമിക്കും. ലോകത്തിന്റെ കൂടെ നടന്നെത്താന്‍ നമുക്ക് സാധിക്കുമോ എന്ന് ചിന്തിക്കുന്നത് നന്ന്. കാലത്തിന്റെ കൂടെ ചലിക്കാന്‍ തിരു കല്പനയുന്ടു. പണ്ടുള്ളവര്‍ അത് കണ്ടനുഭവിച്ചു. അവര്‍ കാലത്തിന്റെ കൂടെ കാലത്തിനു മുന്‍പേ സഞ്ചരിച്ചു.
ബാഗ്ദാടും, ദാമാസ്കസും, കുര്തുബയും,സമര്ഖന്റും, മീര്സപൂരുമൊക്കെ കാലത്തിനു വഴികാട്ടുകയായിരുന്നു. ലോകമാകെ അവിടുന്നു വെളിച്ചം നേടി. ഈ വെളിച്ചം ലോകത്തെ പ്രകാശപൂരിതമാക്കി. ഇരുളില്‍ നിന്ന് നിങ്ങളെ വെളിച്ചത്തിലേയ്ക്കു നയിക്കാനാണ് അള്ളാഹു ഉദേശിക്കുന്നത് എന്ന് ഖുര്‍ ആന്‍ പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും ഇത് അന്വര്തമാവുകയായിരുന്നു.
ഇസ്ലാമിക പ്രബോധകര്‍ ഈ ചരിത്ര യാധാര്ത്യങ്ങളെ കുറിച്ച് ബോധവാന്മാരാകണം. ഒരിക്കല്‍ സംഭവിച്ചത് വീണ്ടും സംഭവിക്കാംഎന്നാണ് ചരിത്ര ശാസ്ത്ര തത്വം. ഇരുളടഞ്ഞ ലോകത്തിനു പ്രകാശം നല്‍കാന്‍ വെളിച്ചത്തിന്റെ സന്ദേശത്തിന് കഴിയും. വ്യക്തമായ കാഴ്ചപ്പാടും ചിന്തയും ത്യാഗ ബോധവുമുള്ള പ്രബോധകന്മാര്‍ ഉണ്ടാവണമെന്ന് മാത്രം. മുന്‍പും ഇത്തരം പ്രബോധകരില്‍ കൂടിയാണ് ഇസ്ലാം അതിന്റെ സാമ്രാജ്യം വികസിപ്പിച്ചെടുത്തത്. പോയ കാലത്തെ ശൈലിയും പ്രവര്‍ത്തനവും പുതുയുഗത്തില്‍ അപര്യാപ്തമായിരിക്കും. ഗതകാല സമൂഹങ്ങള്‍ക്ക് അവരുടേതായ മഹത്വവും ഉണ്ട്. ഇസ്ലാമിക പ്രബോധന രംഗത്ത് ധാരാളം സേവനങ്ങള്‍ കാഴ്ച വെച്ചവരാനവര്‍. അവരുടെ ജീവിതമായിരുന്നു ഏറ്റവും വലിയ പ്രബോധന മാര്‍ഗം. തൊട്ടടുത്ത നൂറ്റാണ്ടുകളില്‍ പ്രബോധനം പതുവു സമ്പ്രദായങ്ങളും ഉപചാരങ്ങലുമായി ചുരുങ്ങിയിട്ടുന്റെന്കിലും സാത്വികരായ പണ്ഡിതന്മാര്‍, സൂഫിവര്യന്മാര്‍, സച്ചരിതരായ സാധാരണക്കാര്‍ എന്നിവരുടെ സാന്നിധ്യം പ്രബോധന രംഗത്ത് നേട്ടങ്ങളുണ്ടാക്കി.
ഒരു കാര്യം വ്യക്തമാണ്. അവിടെ സാധ്യതകള്‍ കുറവാണെങ്കിലും പ്രബോധനം എളുപ്പമായിരുന്നു. ബോധപൂര്‍വമായ ഒരു മുന്നേറ്റം ഈ രംഗത്തുണ്ടായിരുന്നെങ്കില്‍ ഒടീരെ സമൂഹങ്ങള്‍ക്ക് പ്രകാശം ലഭിക്കുമായിരുന്നു.
ബോധപൂര്‍വമായ പ്രബോധന മുന്നേറ്റമാണ് വരും തലമുറ പ്രതീക്ഷിക്കുന്നത്. വിജ്ഞാനം സാര്‍വത്രികമാവുകയും സ്വന്തം മസ്തിഷ്കം പ്രയോഗിക്കാന്‍ ആരുടേയും സമ്മതം ആവശ്യമില്ലെന്ന ബോധം ഉണരുകയും ചെയ്യുന്ന ഒരു ലോകം. മനുഷ്യ നിര്‍മിത സംസ്കാരങ്ങളും, മതങ്ങലുമൊക്കെ ശാസ്ത്രത്തിന്റെയും യുക്തിയുടെയും ചൂടേറ്റു ഉരുകിതീരുന്ന കാലം. വിശ്വാസപരമായും ആത്മീയപരമായും ഒരുതരം ശൂന്യ മനസുകലായിരിക്കും അക്കാലത്ത്. അവര്‍ക്ക് പക്ഷെ സ്വന്തം കാഴ്ചപ്പാടുകളും മേല്വിലാസങ്ങലുമുണ്ടാകും.
മനുഷ്യ കരങ്ങളും വികല മനസുകളും മെനഞ്ഞെടുത്ത് വളര്‍ത്തിക്കൊണ്ടുവന്ന മതങ്ങളും പ്രസ്ഥാനങ്ങളും അര്തശൂന്യങ്ങളായി പുതിയ നൂറ്റാണ്ടു വിധിയെഴുതും. കാര്യ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങള്‍ അപഗ്രഥനം ചെയ്യുന്ന ഒരു സമൂഹത്തിനു മുന്‍പില്‍ ജാടകളോ ഉപചാരങ്ങലോ പതിവ് പരിപാടികളോ സ്വാധീനം ചെലുത്തില്ല. ബുദ്ധിപരമായി പ്രശ്നങ്ങള്‍ അപഗ്രഥിച്ചു ഇസ്ലാമിക രീതിയിലൂടെ കാര്യങ്ങള്‍ നോക്കിക്കണ്ടു സത്യസന്ധവും നിസ്വാര്‍തവും ആയ ശ്രമത്തിലൂടെ ഇസ്ലാമിനെ അതിന്റെ എല്ലാ ചമയാങ്ങളിലൂടെയും അവതരിപ്പിക്കാന്‍ മുസ്ലിങ്ങള്‍ക്ക് കഴിയണം. പ്രായോഗിക ലോകത്ത് ഇസ്ലാമിന്റെ വ്യക്തിത്വം ദ്രിശ്യമാകുന്ന ശൈലി മാറ്റങ്ങള്‍ മുസ്ലിംകളില്‍ ഉണ്ടാവണം.
മുസ്ലിം മനസ്സുകളെ ചലിപ്പിക്കുകയാണ് ഈ രംഗത്ത് ആദ്യമായി ചെയ്യനുള്ളത്. വിശ്വാസം ഭൗതികതയുടെ ചാരക്കൂനക്കുള്ളില്‍ എരിഞ്ഞു തീരുകയാണ്. അത് ഊതിക്കത്തിക്കുക എളുപ്പം. വിശ്വാസതെ ആവരണം ചെയ്തു കിടക്കുന്ന ചാരക്കൂനകള്‍ മാറ്റിനോക്കൂ. വിശ്വാസതിന്റെ തീ നാളങ്ങള്‍ പ്രോജ്വലിക്കുന്നത് കാണാം. ഏഴു പതിറ്റാണ്ടു കാലം എല്ലാ ശക്തിയുമുപയോഗിച്ച് സോവിയറ്റ് കമ്മ്യുണിസം വിശ്വാസത്തിന്റെ കനലുകള്‍ ഊതിക്കെടുത്താന്‍ ശ്രമിച്ചു. പക്ഷേ, അവസരം ലഭിച്ചപ്പോള്‍ ആ കനലിനു തീ പിടിച്ചു. സോവിയറ്റ്‍ സ്റ്റേറ്റുകളില്‍ ഇന്നു വിശ്വാസ വിളംബരത്തിന്റെ ആരവങ്ങളുയരുകയാണ്. കോളനി വാഴ്ച്ചക്കാലത്ത് ആഫ്രിക്കയില്‍ നിന്നും അടിമകളായി പിടിച്ചുകൊണ്ടു പോയി ക്രൈസ്തവ വല്‍ക്കരണത്തിനു വിധേയമായി അടിമത്വത്തിന്റെയും ക്രിസ്ത്യാനിസത്തിന്റെയും ഇരട്ട നുകങ്ങള്‍ പേറേണ്ടി വന്ന അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള തങ്ങളുടെ വേരു കണ്ടെത്തുകയാണ്. തങ്ങളുടെ പിതാക്കളില്‍ പലരും മുസ്ലിങ്ങളായിരുന്നുവെന്ന തിരിച്ചറിവ് ഇസ്ലാമിലേക്കു തിരിച്ചു വരാന്‍ അവരെ പ്രേരിപ്പിക്കുകയാണ്.
കേരളത്തിന്റെ തന്നെ മലയോര പ്രദേശങ്ങളിലും പാലക്കടന്‍ അതിര്‍ത്തി പ്രദേശങ്ങളിലും അജ്ഞതയുടെയും അസംസ്കൃതിയുടെയും ആവരണങ്ങള്‍ക്കുള്ളില്‍ വ്യക്തിത്വം നഷ്ടപ്പെട്ടിരുന്ന ഒട്ടേറെ മനുഷ്യ മക്കള്‍ക്ക് പ്രബോധനമുണ്ടായപ്പോള്‍ തങ്ങളുടെ തനിമയിലേക്കു തിരിഞ്ഞു നടക്കാന്‍ ഉത്സുകരായ രംഗങ്ങള്‍ നേരിട്ടനുഭവിക്കുകയുണ്ടായി. അശ്രദ്ധയുടെയും അജ്ഞതയുടെയും തമസ്സില്‍ വെളിച്ചമേല്‍ക്കാതെ കിടന്ന മനസ്സുകള്‍ പ്രബോധ സാന്നിധ്യത്തില്‍ സ്ഫുടമാനസങ്ങളായതിനു ആനുകാലിക സമൂഹത്തില്‍ തന്നെ ധാരാളം ഉദാഹരണങ്ങളുണ്ട്.
അതു കൊണ്ടു തന്നെ തനിമ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മുസ്ലിം സമൂഹത്തില്‍ സജീവ പ്രബോധക സാന്നിധ്യം അനിവാര്യമാണ്. സമൂഹത്തിന്റെ മനസ്സകത്ത് അണഞ്ഞു പോയിക്കൊണ്ടിരിക്കുന്ന വിശ്വാസാഗ്നികള്‍ ഊതിക്കത്തിക്കാനും ജീര്‍ണാവസ്ഥ പ്രാപിച്ച ജീവിതത്തെ പുനരുദ്ധരിക്കാനും കഴിയുന്ന ത്യാഗബോധവും ഇലാഹീ പ്രതിഫലകാംക്ഷയുമുള്ള ഒരു സജീവ പ്രബോധക വിംഗാണാവശ്യം.
Subscribe to:
Post Comments (Atom)
No comments:
Post a Comment